മനാമ: തങ്ങളുടെ രണ്ട് സുരക്ഷാ കപ്പലുകളെ ഖത്തര്‍ സുരക്ഷാ സേനാ കപ്പലുകള്‍ തടഞ്ഞത് അങ്ങേയറ്റം അപലപനീയമാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്. ഇതുസംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി. ഖത്തറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറബ് മേഖലയുടെ സമാധാനം ഇല്ലാതാക്കാന്‍ മാത്രമാണ് കാരണമാവുന്നത്.
ബഹ്റൈന്റെ കപ്പലുകള്‍ സമുദ്രാര്‍ത്തികള്‍ ലംഘിച്ചുവെന്ന ഖത്തറിന്റെ പ്രസ്താവന മുഖവിലക്കെടുക്കാന്‍ സാധിക്കില്ല. ഖത്തറിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നതാണ് എന്നും കഴിഞ്ഞ ദിവസം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പാസാക്കിയ പ്രത്യേക പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ബഹ്റൈന്റെ കപ്പലുകളെ തിരിച്ചു പോകാന്‍ ഖത്തര്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നു. അതേസമയം, തങ്ങളുടെ സുരക്ഷാ അതിര്‍ത്തി ലംഘിച്ചതിനാലാണ് ബഹ്റൈന്റെ കപ്പലുകള്‍ തടഞ്ഞതെന്നാണ് ഖത്തര്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ