മസ്കത്ത്: രാജ്യത്ത് ഒത്തുചേരലുകള്‍ക്കുള്ള വിലക്ക് നീക്കിയിട്ടില്ലെന്ന് സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി വ്യക്തമാക്കി.
ക്വാറന്റൈന് കാലാവധി മിക്ക രാഷ്ട്രങ്ങളിലും 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍, എട്ടാം ദിവസം പി.സി.ആര് പരിശോധന നിര്‍ബന്ധമാണെന്നും ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി കൂട്ടിച്ചേര്‍ത്തു.
ട്രാക്കിംഗ് ബ്രേസ്ലെറ്റ് തിരികെ നല്‍കാത്തവരില്‍ നിന്ന് 1000 റിയാല്‍ പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. മുഴുവന്‍ പള്ളികളും ആരാധനകള്‍ക്കായി തുറക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നു വരികയാണ്.
ഫൈസര്‍ വാക്സീന് പുതിയ കൊവിഡ് വകഭേദത്തെയും പ്രതിരോധിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണുബാധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ജനറല്‍ അമല്‍ ബിന്ത് സൈഫ് മഅ്നി പറഞ്ഞു.
22,749 പേരാണ് ഇതിനോടകം വാക്സീന് സ്വീകരിച്ചത്. ചിലര്‍ തെറ്റായ പ്രചരണങ്ങളെ തുടര്‍ന്ന് വാക്സീന് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക