News Desk

2021-03-15 12:21:13 pm IST
ദോഹ: 2021 ലെ ഏറ്റവും മികച്ച വിമാനത്താവളത്തെ കണ്ടെത്താനുള്ള സ്‌കൈ ട്രാക്‌സ് പട്ടികയില്‍ ദോഹ ഹമദ് വിമാനത്താവളവും ഇടം പിടിച്ചു. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

യാത്രക്കാരുടെ വോട്ടിങ്ങിലൂടെയും, ഏവിയേഷന്‍ രംഗത്തെ വിദഗ്ധരുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് നല്‍കുന്നത്. 

രാജ്യാന്തര തലത്തിലെ 550 ഓളം വിമാനത്താവളങ്ങളെ അടിസ്ഥാനമാക്കിയാണ് സ്‌കൈ ട്രാക്‌സ് ഏറ്റവും മികച്ച എയര്‍പോര്‍ട്ടിനെ വിജയിയായി പ്രഖ്യാപിക്കുക. 2020 ല്‍ സ്‌കൈ ട്രാക്‌സ് പട്ടികയില്‍ ദോഹ വിമാനത്താവളം മൂന്നാമത് എത്തിയിരുന്നു. 

വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ ഹമദ് വിമാനത്താവളം ഇഷ്ടപ്പെടുന്ന എല്ലാവരോടും മാനേജ്മെന്റ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയ പട്ടികയില്‍ കൊവിഡുമായി ബന്ധപ്പെട്ട്  ലോകത്തെ മികച്ച വിമാനത്താവളങ്ങള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ചര്‍ച്ചാ വിഷയമാകും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top