News Desk

2021-05-02 02:41:37 pm IST

പാലക്കാട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ലീഡ് ഇല്ലാതെ ബി.ജെ.പി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന പാലക്കാട്ടെ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ അവസാന ഘട്ടത്തില്‍ പിന്നിലായി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.

ബി.ജെ.പി പ്രതീക്ഷ വച്ച നേമത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പിന്നിലാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ്. സുരേന്ദ്രന്‍ മത്സരിച്ച രണ്ടാം മണ്ഡലമായ കോന്നിയില്‍ മൂന്നാം സ്ഥാനത്താണ്. നേമത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആന്റണി രാജുവാണ് മുന്നില്‍. 

തൃശൂരാണ് ബി.ജെ.പിക്കു പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി. തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ബാലചന്ദ്രനാണ് മുന്നില്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്താണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top