News Desk

2021-03-04 09:55:19 am IST
മനാമ: പ്രവാസി മലയാളി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. ഇബ്രിക്കടുത്തുള്ള കുബാറയില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ ആഷിര്‍ മരിച്ചു. സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. 

ജോലിയുമായി ബന്ധപ്പെട്ട് ഇബ്രിയിലെത്തിയ ഇദ്ദേഹം സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top