Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
കടലാമകളുടെ പ്രജനന കാലം കഴിഞ്ഞതോടെ ഫുവൈരിത്ത് ബീച്ച് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് ഒന്ന് മുതൽക്കാണ് ബീച്ച് പൊതുജനങ്ങൾക്കായി തുറന്ന് നല്കാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നത്.

ഈ വര്ഷം ഏപ്രിൽ ഒന്ന് മുതൽക്കാണ് കടലാമകളുടെ പ്രജനനത്തായി ഫുവൈരിത്ത് ബീച്ചിൽ പൊതുജനങ്ങൾക്കായി അനുമതി നിഷേധിച്ചത്. ഖത്തറിലെ ബീച്ചുകളിൽ ധാരാളമായി കണ്ടുവരുന്ന ഹോക്സ്റബിൾ കടലാമകൾക്കായാണ് പ്രധാനമായും ഫുവൈരിത്ത് ബീച്ച് അടച്ചിടാൻ അധികൃതർ തീരുമാനം എടുത്തത്.

ഖത്തർ നഗരസഭാ പരിസ്ഥിതി മന്ത്രാലയം, ഖത്തർ പെട്രോളിയം, ഖത്തർ യൂണിവേഴ്‌സിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് കടലാമകളെ സംരക്ഷിക്കാം അധികൃതർ പദ്ധതികൾ നടപ്പിൽ വരുത്തുന്നത്. 


Top