News Desk

2021-06-06 12:28:33 pm IST
ദോഹ: റഷ്യയിലെ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്ത ഖത്തര്‍ പ്രതിനിധികളുടെ വാഹനം അപകടത്തില്‍പ്പെട്ടു. പ്രമുഖ അറബിക് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ സാരമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇത്തവണത്തെ സെന്റപീറ്റേഴ്സ് സാമ്പത്തിക ഫോറത്തില്‍ അതിഥി രാഷ്ട്രമെന്ന നിലയിലാണ് ഖത്തര്‍ പങ്കെടുത്തത്. ഖത്തര്‍ വിദേശ കാര്യ മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത ഖത്തരി പ്രതിനിധി സംഘം സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top