News Desk

2021-09-15 06:47:55 pm IST
റിയാദ്: യുവതിയുടെ കൈകളില്‍ നിന്നും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ചു. സൗദിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കടയിലെ ചുമരിലേക്ക് ഇടിച്ചാണ് കാര്‍ നിന്നത്. 

എഞ്ചിന്‍ ഓയില്‍ മാറ്റാനായി വര്‍ക്‌ഷോപ്പിലേക്ക് വാഹനം കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിയുടെ കൈകളില്‍ നിന്നും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. മുന്നില്‍ നിന്ന് സിഗ്‌നല്‍ നല്‍കിയിരുന്ന തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്.

ഒടുവില്‍ മറ്റുള്ളവര്‍ കാര്‍ പിന്നോട്ടെടുത്ത ശേഷമാണ് കാറിനും ചുമരിനും ഇടയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. തൊഴിലാളികളില്‍ ഒരാള്‍ ഓയില്‍ മാറുന്ന പ്രത്യേക ഭാഗത്തേക്ക് കാര്‍ എത്തിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ഇതിനിടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അവിടെ ഇരിക്കുകയായിരുന്ന മറ്റൊരു തൊഴിലാളിയെ ഇടിച്ചു തെറിപ്പിച്ചത്. പിന്നീട് ചുമരിനോട് ചേര്‍ന്നുള്ള സാധനങ്ങള്‍ അടുക്കി വെച്ചിരുന്ന സ്റ്റാന്‍ഡില്‍ വാഹനം ഇടിച്ചു നില്‍ക്കുകയായിരുന്നു.

സമീപം ഉണ്ടായിരുന്ന ആളുകള്‍ മുഴുവന്‍ കാറിന്റെ മുന്‍വശത്ത് നിന്ന് തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തി. ഒരാള്‍ കാറില്‍ കയറി കാര്‍ പിന്നീലേക്ക് മാറ്റിയാണ് തൊഴിലാളിയെ മാറ്റിയത്. അതേസമയം, തൊഴിലാളിയുടെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ല.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top