News Desk

2021-07-30 05:19:48 pm IST
ദോഹ: കൊവിഡ് വൈറസ് ഭീഷണിയെ അതിജീവിച്ചു ഖത്തറിലെ ബാങ്കിങ് മേഖല സ്ഥിരത കൈവരിച്ചെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ സഊദ് അല്‍താനി ചൂണ്ടിക്കാട്ടി. ബെയ്ത്ത് അല്‍ മഷുര പുറത്തിറക്കിയ ഖത്തര്‍ ഇസ്ലാമിക് ധനകാര്യത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന്റെ നാലാം പതിപ്പിന് പ്രാരംഭ പ്രഭാഷണം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ ഇസ്ലാമിക് ഫിനാന്‍സ് ആസ്തി 528 ബില്യണ്‍ റിയാലായി ഉയര്‍ന്നു. എല്ലാ സാമ്പത്തിക മേഖലകളിലേക്കും വായ്പയുടെ ഒഴുക്ക് നിലനിര്‍ത്തുക, രാജ്യത്ത് സാമ്പത്തിക, ബാങ്കിംഗ് സ്ഥിരത കൈവരിക്കുക എന്നതായിരുന്നു കൊവിഡിന് ശേഷം സെന്‍ട്രല്‍ ബാങ്കിന്റെ മുന്നിലെ പ്രധാനവെല്ലുവിളികള്‍. 

ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിട്ടുണ്ട്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് പുതിയ സാമ്പത്തിക സാങ്കേതിക സംവിധാനങ്ങള്‍ ഗുണപ്പെട്ടു. ഇത് വിദേശത്തു നിന്നടക്കം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാനും കാലതാമസം ഒഴിവാക്കാനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top