News Desk

2021-03-14 01:18:52 pm IST
ദോഹ: ഖത്തറിലെ എ.ടി.എം മെഷീനുകളില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും പുതിയ കറന്‍സികളുടെ ഇടപാടിനായി സജ്ജമായെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പബ്ലിക് ഡെപ്റ്റ് വിഭാഗം മേധാവി മുഹമ്മദ് ജാസിം അല്‍ കുവാരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഈ കഴിഞ്ഞ ഖത്തര്‍ ദേശീയ ദിനത്തിലാണ് രാജ്യത്ത് പുതിയ കറന്‍സികള്‍ പുറത്തിറക്കാന്‍ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ തീരുമാനിക്കുന്നത്. എന്നാല്‍ മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും രാജ്യത്ത് എ.ടി.എം വഴിയുള്ള കറന്‍സി ഇടപാടുകള്‍ സുഗമമായല്ല നടക്കുന്നത് എന്ന് ജനങ്ങള്‍ക്കിയിടയില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. 

നിലവില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനം എ.ടി.എം  മെഷീനുകളിലും പുതിയ കറന്‍സികളുടെ ഇടപാട് നടത്താന്‍ പ്രത്യേകിച്ച് ഇരുനൂറ് റിയാല്‍ കറന്‍സികളുടെ ഇടപാട് നടത്താന്‍ സജ്ജമാണെന്നാണ് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top