News Desk

2021-05-30 08:29:27 pm IST
ന്യൂഡല്‍ഹി: കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നാല് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ചാനലുകളോട് നിര്‍ദ്ദേശിച്ചു. ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ടിക്കറുകളായി ഇടവേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചാനലുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു

1075, 1098, 14567, 08046110007 എന്നീ ദേശീയനമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. 1075 ആരോഗ്യ- കുടുംബക്ഷേമ ഹെല്‍പ്പ് ലൈന്‍, 1098ല്‍ വനിതാ ശിശുക്ഷേമം, 14567 വയോധികര്‍ക്ക്, 08046110007 മാനസികാകാരോഗ്യവുമായി ബന്ധപ്പെട്ട എന്നീ നമ്പറുകളാണ് ഇത്.

മഹാമാരിയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം വലിയ പങ്കുവഹിച്ചവരാണ് മാധ്യമങ്ങള്‍. പൊതുജനങ്ങളില്‍ കൊവിഡ് അവബോധം സൃഷ്ടിക്കുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയെല്ലാം ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top