ന്യൂഡല്‍ഹി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍വോട്ട് സൗകര്യം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.
1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പുചട്ടം ഭേദഗതി ചെയ്യേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. ഇ-വോട്ട് നടപ്പാക്കുന്നതിന്റെ പ്രായോഗികമായ വെല്ലുവിളികള്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച ചെയ്തുവരുന്നതേയുള്ളൂ.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ ഇ-വോട്ട് വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്ത് ഇ-വോട്ട് സമ്പ്രദായം നടപ്പാക്കാന്‍ കഴിയുമെന്നാണ് കമ്മീഷന് കണക്കാക്കുന്നത്. വോട്ടെടുപ്പു ദിവസം നാട്ടിലുള്ള പ്രവാസിക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമാണ് വോട്ടു ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക