News Desk

2021-02-01 01:35:01 pm IST

ദോഹ: രാജ്യത്ത് കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നത് ദേശീയ ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് ഒളിമ്പിക് കമ്മറ്റി ചെയര്‍മാന്‍ ഷെയ്ഖ് ജൗആന്‍ ചൂണ്ടിക്കാട്ടി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ജൗആന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

രാജ്യത്ത് മാസ്‌ക് ധരിക്കാത്തത് മൂലം കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുവെന്ന വാര്‍ത്തകളില്‍ അടിസ്ഥാനപരമായി ശരിയുണ്ട്. നിയന്ത്രണങ്ങള്‍ ഒരു വിഭാഗം ജനങ്ങള്‍ പാലിക്കുന്നില്ല എന്നതാണ് നിലവില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം. 

കൊവിഡ് വര്‍ധിച്ചത് മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ ഖോറില്‍ നടത്താനിരുന്ന പ്രധാനപ്പെട്ട കായിക മേളയടക്കം മാറ്റിവക്കേണ്ടി വന്നത് ഷെയ്ഖ് ജൗആന്‍ തന്റെ ട്വിറ്റര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top