News Desk

2021-06-03 04:38:02 pm IST


ദോഹ: ഖത്തറില്‍ വേനല്‍ കാലത്തു വര്‍ധിച്ചു വരുന്ന തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാക്കി സിവില്‍ ഡിഫന്‍സ് രംഗത്ത്. കഴിഞ്ഞ ദിവസം ഖത്തര്‍ ടീ വീക്ക് നല്‍കിയ അഭിമുഖത്തിലാണ് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഒമര്‍ യൂസുഫ് അല്‍ ജാബിര്‍ ഇക്കാര്യം പറഞ്ഞത്. 

രാജ്യത്ത് വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകള്‍ 24 മണിക്കൂറുകളും പ്രവര്‍ത്തിക്കുന്നതും ഇവയുടെ അറ്റകുറ്റ പണികള്‍ യഥാ സമയം നടത്താതുമാണ് വേനല്‍ കാലത്ത് തീപിടിത്തങ്ങള്‍ വര്‍ധിക്കാന്‍ കാരണം. 

അധികൃതര്‍ ഇക്കാര്യത്തില്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എങ്കിലും ജനങ്ങളില്‍ ചില വിഭാഗം ഇത് അവഗണിക്കുകയാണ്. എയര്‍കണ്ടീഷണറുകളിലെ ഷോര്‍ട് സര്‍ക്യൂട്ട് ആണ് വേനല്‍ കാലത്ത് പ്രധാന വില്ലന്‍. റിമോട്ടുകളില്‍ മാത്രം എ.സികള്‍ ഓഫ് ആകുന്നത് ശരിയല്ലെന്നും വൈദ്യുതി ബന്ധം മുഴുവനായും ഉപകരണങ്ങളില്‍ നിന്നും വിച്ഛേദിക്കണമെന്നും അല്‍ ജാബിര്‍ കൂട്ടിച്ചേര്‍ത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top