News Desk

2021-05-24 06:51:00 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആന്റിജന്‍ ടെസ്റ്റാണ് നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കുമെന്നും പിന്നീട് ഇവരെ കരുതല്‍ നിരീക്ഷണ കേന്ദ്രങ്ങളിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മലപ്പുറത്തും പാലക്കാട്ടും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മലപ്പുറത്ത് കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മലപ്പുറത്ത് ഇതുവരെയായിട്ടും ഫലം കാണുന്നില്ല. ബ്ലാക്ക് ഫംഗസ് രോഗം ചികിത്സിക്കുന്നതിനായി പ്രോട്ടോകോള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാണ സാമഗ്രഹികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവദിക്കും. മലഞ്ചരക്ക് കടകള്‍ ഇടുക്കിയിലും വയനാട്ടിലും രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ഒരു ദിവസവും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടാല്‍ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സംസ്ഥാനത്ത് ദിവസങ്ങളായി വാക്‌സിന്‍ തീര്‍ന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top