News Desk

2021-03-31 09:59:59 pm IST
ഗുവാഹത്തി: ജനങ്ങളെ മതത്തിന്റെയും പ്രാദേശികതയുടെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും തിരിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അസമിലെ കാംരൂപ ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ ഈ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് പട്ടിക വര്‍ഗക്കാരെന്നും അല്ലാത്തവരെന്നും ആളുകളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നതായി അമിത് ഷാ ആരോപിച്ചു.

അതേസമയം, അസമില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും വീടുകളില്‍ കുടിവെള്ളമെത്തുമെന്നും അപ്പോള്‍ മുസ്ലീങ്ങളുടെ വീടുകളിലും കുടിവെള്ളമെത്തുമെന്നും അമിത് ഷാ പറഞ്ഞു.

എല്ലാവര്‍ക്കും തങ്ങള്‍ വീട് നല്‍കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കും അത് ലഭിക്കും. ന്യൂനപക്ഷങ്ങള്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ബോഡോകള്‍ക്കും 10,000 രൂപ വീതം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top