News Desk

2021-05-24 09:16:44 pm IST
ദോഹ: രാജ്യത്തെ ആദ്യ ഫ്ളോട്ടിങ് സൂപ്പര്‍ മാര്‍ക്കറ്റ് അല്‍ സഫലിയാ ദ്വീപില്‍ ആരംഭം കുറിച്ചു. അല്‍മീറയാണ് ഇത്തരമൊരു നവീന ഉദ്യമത്തിന് അല്‍ സഫലിയാ ദ്വീപിനടുത്ത് സൗകര്യമൊരുക്കിയിരിക്കുന്നത്.  

ചെറു തോണികള്‍, ബോട്ടുകള്‍, കായിക പ്രകടനത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ഈ പ്രദേശത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കൊണ്ട് ഉപകാരപ്പെടും. കടല്‍ യാത്ര ആസ്വദിക്കാനെത്തുന്നവര്‍ക്കും അല്‍മീറയുടെ ഈ പൊങ്ങികിടക്കും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. 2018 ഫ്രഞ്ച് കമ്പനിയായ കാരിഫോര്‍ ആണ് ദുബൈയില്‍ അറബ് മേഖലയിലെ ആദ്യത്തെ ഫ്ളോട്ടിങ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭം കുറിച്ചത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top