News Desk

2021-04-15 04:36:52 pm IST
ദോഹ: ഖത്തറില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തരെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുകയും ചെയത മുംബൈ സ്വദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തലിനെ സന്ദര്‍ശിച്ചു. 

മുംബൈ സ്വദേശികളായ ഒനീബ, ശരീഖ് ഇവരുടെ മകള്‍ ആയത് എന്നിവരാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിക്കുകയും നിയമ പരമായ സഹായങ്ങള്‍ക്ക് നന്ദി അറിയിയ്ക്കുകയും ചെയ്തത്. 2019 ലാണ് ഇന്ത്യന്‍ ദമ്പതികള്‍ ഹണിമൂണ്‍ ആഘോഷത്തിനായി ഖത്തറിലേക്ക് എത്തുകയും ദോഹ ഹമദ് വിമാനത്താവളത്തില്‍ മയക്ക് മരുന്ന് കൈവശം വച്ചുവെന്ന കേസില്‍ അറസ്റ്റിലാവുകയും ചെയ്തത്. 

പിന്നീട് നടത്തിയ അധികൃതരുടെ അന്വേഷണത്തില്‍ ശരീഖിന്റെ ബന്ധു തബസ്സും എന്ന വനിത ദമ്പതികളെ ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഇവര്‍ നിരപരാതികളാണെന്നും കണ്ടെത്തി. ഖത്തറില്‍ അറസ്റ്റിലാവുമ്പോള്‍ ഗര്‍ഭിണയായിരുന്ന ഒനീബ പിന്നീട് വിചാരണ കാലയളവിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ദോഹ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top