News Desk

2021-03-15 02:13:17 pm IST

ദോഹ: തൊഴിലാളികള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിനാല്‍ ദോഹയിലെ ക്രിമിനല്‍ കോടതി അഞ്ച് ലക്ഷം പിഴയിട്ട കമ്പനിയെ കോടതി ഇടപെടലിനെ തുടര്‍ന്ന് കുറ്റവിമുക്തരാക്കി. തൊഴിലാളികള്‍ക്ക് കൃത്യമായ വേതനം അകൗണ്ടിലേക്ക് നല്‍കിയില്ല എന്ന പബ്ലിക് പ്രോസിക്യൂഷന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ദോഹ ക്രിമിനല്‍ കോടതിയാണ് ബന്ധപ്പെട്ട കമ്പനിക്ക് ശിക്ഷ വിധിച്ചത്. 

കമ്പനിയുടെ വാദങ്ങള്‍ വേണ്ട വിധത്തില്‍ കേട്ടില്ലെന്നും വിധി പ്രസ്താവിച്ചത് ബന്ധപ്പെട്ട കമ്പനിയുടെ അസാന്നിധ്യത്തിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വീണ്ടും ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കിയത്. 

തുടര്‍ന്ന് ക്രിമിനല്‍ കോടതി നടത്തിയ പരിശോധനിയിലാണ് കുറ്റം പ്രതിഭാഗത്തുള്ള കമ്പനിയുടേതല്ല മറ്റൊരു കമ്പനിയുടേതാണ് എന്നും ബോധ്യപ്പെട്ടത്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Tags :
Qatar Doha
Top