News Desk

2021-03-09 10:19:49 pm IST
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് പാര്‍ട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്വതന്ത്രനായി ചേര്‍ത്തലയില്‍ മത്സരിക്കും. 

25 വര്‍ഷത്തിലധികമായി സി.പി.ഐ.എം അംഗമായിരുന്ന ഇദ്ദേഹം മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റായുള്ള ജ്യോതിസിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചിയ്ക്കാതെ വന്നപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂരിലേയ്ക്ക് പരിഗണിക്കുമെന്ന് ആദ്യഘട്ടത്തില്‍ സൂചന ഉയര്‍ന്നിരുന്നു. പിന്നീട് ഒഴിവാക്കിയതാണ് കടുത്ത തീരുമാനത്തിന് കാരണമായതെന്നാണ് വിവരം. മുതിര്‍ന്ന സി.പി.ഐ.എം നേതാവും എം.എല്‍.എയുമായിരുന്ന എന്‍.പി തണ്ടാരുടെ മരുമകന്‍ കൂടിയാണ് ജ്യോതിസ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top