News Desk

2021-05-12 06:23:09 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരായ യുവാക്കളുടെ മരണം കൂടുന്നു. കൊവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

മെയ് ഒന്ന് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 18-നും 40-നും ഇടയില്‍ പ്രായമുള്ള 24 പേര്‍, 41-നും 59-നും ഇടയില്‍ പ്രായമുള്ള 131 പേര്‍ ആണ് മരിച്ചത്. ആകെ 155 പേര്‍. 

ഒന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരിച്ചത് 272 പേരാണ്. ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത അന്ന് മുതല്‍ മെയ് 10 വരെ 5879 പേരാണ് മരിച്ചത്. അതില്‍ 18-നും 59-നും ഇടയില്‍ 1445 പേരും 13 കുട്ടികള്‍ ഉള്‍പ്പെടുന്നു. 

സംസ്ഥാനത്തെ മരണനിരക്ക് 0.3 ശതമാണെങ്കിലും രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് മരണങ്ങളും കൂടുന്നുണ്ട്. കൊവിഡ് നെഗറ്റീവ് ആയി ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പക്ഷേ അതൊന്നും കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top