News Desk

2021-04-22 04:32:20 pm IST

ദോഹ: ഖത്തറില്‍ പുതിയ പാല്‍ പ്ലാന്റും വെണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ ബലധനാ കമ്പനിയുടെ തീരുമാനം. നിലവിലെ സൗകര്യങ്ങളോടൊപ്പം തന്നെ ബാഷ്പീകരിക്കപ്പെട്ട പാല്‍ സംസ്‌കരിക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനുമായി പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി ബാലധനാ കമ്പനി (ക്യു.എസ്.സി) അറിയിച്ചു. 

ബാഷ്പീകരിക്കപ്പെട്ട പാല്‍ ഉല്‍പാദന കേന്ദ്രത്തിന്റെ സംസ്‌കരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 12 മുതല്‍ 16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെണ്ണ സംസ്‌കരണ സൗകര്യത്തിന് ഏഴു മുതല്‍ എട്ടു മാസം വരെ ആവശ്യമുണ്ട് എന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

പുതിയ പ്ലാന്റുകള്‍ വരുന്നതോടെ രാജ്യത്തെ ഒന്നാം നമ്പര്‍ പാല്‍ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് ആയി ബലധനാ മാറും. കണക്കുകള്‍ പ്രകാരം ഖത്തറില്‍ ബാഷ്പീകരിക്കപ്പെട്ട പാല്‍ വിപണിയുടെ അളവ് പ്രതിവര്‍ഷം 17 ദശലക്ഷം ലിറ്റര്‍ ആണെന്നും വാര്‍ഷിക വെണ്ണ വിപണി ഏകദേശം രണ്ടു ദശലക്ഷം കിലോഗ്രാം ആണെന്നും പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം, പുതിയ ഓഹരി ഉടമകളുടെ വരവ് കമ്പനിയുടെ വളര്‍ച്ചയെ പുരോഗതിയിലേക്ക് നയിച്ചെന്നും ബലധനാ അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top