News Desk

2021-05-07 08:34:57 pm IST

ദോഹ: ഖത്തറിലെ ഈ വര്‍ഷത്തെ അമീരി കപ്പ് കാണികള്‍ ഇല്ലാതെ നടത്താന്‍ സംഘാടകരുടെ തീരുമാനം. കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലമാണ് ഈ നിലപാടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 14-നാണ് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അമീരി കപ്പ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. 

നിരവധി അനിശിചിതത്വങ്ങള്‍ക്ക് ഇടയിലാണ് ഇത്തവണത്തെ അമീരി കപ്പ് ഫൈനലിന് അരങ്ങുണരുന്നത്. മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ മുമ്ബ് തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. 

ഇന്ത്യയിലും സൗദിയിലുമുള്ള ഏഷ്യന്‍ ചാമ്പ്യന്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുകയായിരുന്ന ഖത്തര്‍ ടീമുകളുടെ ക്വറന്റൈന്‍ സമയക്രമങ്ങള്‍ക്ക് അനുസൃതമായി അമീരി കപ്പ് സെമി ഫൈനല്‍ മത്സര സമയങ്ങളിലും കഴിഞ്ഞ വാരം മാറ്റം നടത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top