News Desk

2021-03-08 11:22:48 am IST

അബുദാബി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും പി.സി.ആര്‍ ടെസ്റ്റ് നടത്തിയാലും നോമ്പ് മുറിയില്ലെന്ന് അബുദാബി, ദുബൈ മതകാര്യ വിഭാഗങ്ങള്‍. നോമ്പ് എടുത്തവര്‍ക്ക് വാക്‌സിന്‍ എടുക്കാനും പി.സി.ആര്‍ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്ന് ഗ്രാന്‍ഡ് മുഫ്തിയും ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് മേധാവിയുമായ ഷെയ്ഖ് ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് പറഞ്ഞു. 

വിശപ്പടക്കുകയോ ക്ഷീണം മാറ്റുകയോ എന്ന ഉദ്ദേശത്തോടെയല്ല കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് എന്നതുകൊണ്ട് വ്രതത്തിന്റെ ചൈതന്യത്തെ നഷ്ടപ്പെടുത്തുന്നില്ലെന്നും മതകാര്യ വിഭാഗങ്ങള്‍ പറഞ്ഞു. 

രോഗ സ്ഥിരീകരണത്തിനായി സ്രവമെടുത്തോ (സ്വാബ്), രക്തമെടുത്തോ ഉള്ള പരിശോധനകളും നോമ്പ് മുറിക്കില്ല. വാക്‌സിന്‍ എടുത്തവര്‍ മനപ്പൂര്‍മല്ലാതെ ഛര്‍ദ്ദിച്ചാലും നോമ്പു മുറിയില്ല. എന്നാല്‍ ഛര്‍ദ്ദിയും പനിയും മാറാനായി മരുന്നു കഴിച്ചാല്‍ നോമ്പു നഷ്ടപ്പെടും. ഇങ്ങനെയുള്ളവര്‍ രോഗം മാറിയ ശേഷം മറ്റൊരു ദിവസം പകരം നോമ്പെടുത്താല്‍ മതിയാകുമെന്നും മതകാര്യ വിഭാഗങ്ങള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top