News Desk

2021-02-09 05:07:27 pm IST
ദോഹ: ലെബനനിലെ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരണത്തിനായി ഖത്തര്‍ സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ബന്ദുറഹ്മാന്‍ അല്‍താനി അഭിപ്രായപ്പെട്ടു.

അല്‍ ജസീറ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെബനാനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഖത്തര്‍ നേതൃത്വം വളരെയധികം ശ്രദ്ധാപൂര്‍വ്വമാണ് വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ലെബനാനിലെ എല്ലാ വിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഖത്തറിന് നല്ല അടുപ്പമാണ് സൂക്ഷിക്കാന്‍ സാധിച്ചിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം ലെബനനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉഗ്രശേഷിയുള്ള സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ തലസ്ഥാന നഗരിയായ ബെയ്റൂത്തിലെ നിരവധി നിര്‍മാണങ്ങള്‍ ഖത്തര്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുകയാണ്. ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ബെയ്റൂത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ മുടക്കമില്ലാതെ തുടരുമെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രി അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

 
Top