News Desk

2021-03-04 09:36:27 pm IST
ചെന്നൈ: തമിഴ്‌നാട്ടില്‍ മുസ്ലീം ലീഗിന് മൂന്ന് സീറ്റുകള്‍ നല്‍കാന്‍ ഡി.എം.കെ തീരുമാനിച്ചു. ആറ് സീറ്റുകളില്‍ വിടുതലൈ ചിരുതൈകള്‍ മത്സരിക്കും. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിനും വി.സി.കെ നേതാവ് തോല്‍ തിരുമാവളവനും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

മുസ്ലീം ലീഗിന് മൂന്നും മനിതനേയ മക്കള്‍ കച്ചിക്ക് രണ്ടും സീറ്റുകള്‍ നല്‍കാന്‍ ഡിഎംകെ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. 41 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആദ്യം 12 സീറ്റേ കോണ്‍ഗ്രസിന് നല്‍കൂ എന്നാണ് ഡി.എം.കെ പറഞ്ഞത്. 

പിന്നീടത് 18 ആയി ഉയര്‍ത്തി. ഏറ്റവും ഒടുവിലത്തെ തീരുമാനം 20 സീറ്റ് നല്‍കുമെന്നാണ്. അതേസമയം, ഇടത് പാര്‍ട്ടികള്‍ക്ക് അഞ്ച് സീറ്റുകള്‍ വരെയേ നല്‍കൂ എന്നാണ് ഡി.എം.കെയുടെ നിലപാട്. കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍ അസംതൃപ്തരാണ്.

കോണ്‍ഗ്രസ് സാഹചര്യം മനസ്സിലാക്കണമെന്നും സഖ്യത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നുമാണ് ഡി.എം.കെ പറയുന്നത്. ഡി.എം.കെ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ സഖ്യത്തില്‍ തുടരണോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top