Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-21 05:09:53pm IST
ദോഹ മെട്രോ കൃത്യ സമയം പാലിക്കുന്നത് നഗരത്തിലെ മറ്റു വാഹനങ്ങളുടെ തിരക്ക് കുറക്കാൻ കാരണമാകുമെന്ന് അധികൃതർ. നിലവിൽ ദോഹ മെട്രോയുടെ ഉപയോഗത്തെ കുറിച്ച് ജനങ്ങൾ അവബോധമായി കൊണ്ടിരിക്കുന്നതെ ഉള്ളൂവെന്നും ഒരു നിശ്ചിത കാലയളവിനു ശേഷം രാജ്യത്തിലെ ഒരു വിഭാഗം ജനങ്ങൾ ഗതാഗതത്തിനായി ദോഹ മെട്രോയെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ഖത്തർ ഗതാഗത വിഭാഗം അവബോധ വിഭാഗം ഉപ മേധാവി ജാബിർ മുഹമ്മദ് ഉബൈദ അൽ മാറി ചൂണ്ടിക്കാട്ടി. 

നിലവിലെ ദോഹ വെസ്റ്റ് ബേ കേന്ദ്രീകരിച്ചു നിരവധി ആളുകളാണ് ദോഹ മെട്രോയെ ആശ്രയിച്ചു യാത്ര ചെയ്തു വരുന്നത്. ഓഫീസ് സമയങ്ങളിലെ മെട്രോ പ്രവർത്തനം മൂലം മെട്രോ ഉപയോഗിക്കുന്ന ഭൂരിഭാഗം നഗരഭാഗങ്ങളിലെയും ഗതാഗത തിരക്കുകൾ ഒഴിവാക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
Top