News Desk

2021-02-26 08:32:17 pm IST
ദുബൈ: കൊവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മരിച്ച ശ്രീനിവാസന്‍ സുകുമാരന്റെയും(45) ഭാര്യ സരിതയുടെയും വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. 

ബഹ്‌റൈനിലും അബുദാബിയിലുമായി ഏഴുവര്‍ഷത്തോളം ജോലി ചെയ്ത ശ്രീനിവാസന്റെ മരണത്തോടെ കുടുംബത്തിന്റെ ദുരന്തമറിഞ്ഞ സുമനസ്സുകള്‍ സഹായിക്കുകയായിരുന്നു. അബുബാദിയില്‍ ഹൈഡ്രോളിക് മെക്കാനിക്കായിരുന്നു ശ്രീനിവാസന്‍. വീടിന് അടിത്തറ കെട്ടിയിട്ടിരുന്നെങ്കിലും കൊവിഡ് എല്ലാ കണക്ക് കൂട്ടലും തെറ്റിയ്ക്കുകയായിരുന്നു. ഓട്ടിസം ബാധിച്ച മകള്‍ ശിവഗംഗ (10), മകന്‍ ശ്രീഹരി(8), അമ്മ എന്നിവര്‍ക്കൊപ്പം സരിത ഷീറ്റു കൊണ്ടുള്ള വീട്ടിലാണ് കഴിഞ്ഞിരുന്നത്. 

സരിത കുടുംബശ്രീയില്‍ നിന്നും നാലുലക്ഷവും ബാങ്കില്‍ നിന്നു മൂന്നു ലക്ഷവും വായ്പയെടുത്തിരുന്നു. എന്നിട്ടും പണിപുരോഗമിക്കാതിരുന്ന സമയത്താണ് വയനാട്ടിലുള്ള ആനി മേരി ഫൌണ്ടേഷന്റെ ചെയര്‍മാന്‍ ഷാജി പാറയിലും ഭാര്യ റിസിന്‍ റോയിയും വാര്‍ത്തയറിഞ്ഞ് നാലേകാല്‍ ലക്ഷത്തോളം രൂപ പണമായും സാധനസാമഗ്രികളായും നല്‍കിയതോടെയാണ് വീട് നിര്‍മാണം പൂര്‍ത്തിയായത്. സംഭാവന നല്‍കിയ സൈമണ്‍ എന്ന വ്യക്തിയോടും മറ്റ് പേര് അറിയാത്ത നിരവധി പേരോടും സരിത നന്ദി പറയുന്നു. മനോരമ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top