Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-06-22 08:10:11am IST

റിയാദ്: സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക്‌ വീണ്ടും ഹൂതിവിമതരുടെ ഡ്രോണ്‍ ആക്രമണ ശ്രമം.

ജീസാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ഒമ്പത് ദിവസങ്ങള്‍ക്കിടെ 12 ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്.

ജീസാനിലേക്ക് ഇന്നലെ രാത്രിയോടെ എത്തിയ രണ്ട് ഡ്രോണുകളാണ് സഖ്യസേന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല. മലയാളികള്‍ ഉള്‍പെടെയുള്ളവര്‍ താമസിക്കുന്ന വ്യവസായ നഗരമാണ് ജീസാന്‍.ഹൂതികള്‍ ജീസാനിലെ കുടിവെള്ള ശുദ്ധീകരണശാലക്കുനേരെയും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

യമന്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ 2015ല്‍ ജീസാന്‍ ലക്ഷ്യമാക്കി നടന്ന ഷെല്ലാക്രമണത്തില്‍ മൂന്ന് മലയാളികളും കൊല്ലപ്പെട്ടിരുന്നു.

Top