News Desk

2021-04-18 01:48:23 pm IST

ദോഹ: റമദാനില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ 37000 ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്ത് ഈദ് ഫൗണ്ടേഷന്‍. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം 1324 ഇഫ്താര്‍ കിറ്റുകള്‍ എന്ന രീതിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈദ് ഫൗണ്ടേഷന്‍ ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കുന്നത്. 

റമദാനിന് മുമ്പ് തന്നെ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യണ്ട പ്രദേശങ്ങള്‍ അധികൃതര്‍ തിരഞ്ഞെടുക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 

കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് റമദാന്‍ ടെന്റുകള്‍ നിരോധിച്ചതിനാല്‍ ആളുകള്‍ക്ക് വലിയ സഹായമായാണ് ഈദ് ഫൗണ്ടേഷന്റെ ഈ പ്രവര്‍ത്തനമെന്ന് പ്രാദേശിക പത്രം നിരീക്ഷിച്ചു. ഇഫ്താര്‍ പ്രോജക്ടിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖരായ മൂന്നോളം ഭക്ഷണ ശാലകളുമായി ഈദ് ഫൗണ്ടേഷന് കരാറുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top