News Desk

2021-06-06 07:03:55 pm IST
ദോഹ: ഖത്തറില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ദോഹയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ട്വിറ്റര്‍ കുറിപ്പിന് പ്രതികരണവുമായാണ് ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇരുപത്തിയൊമ്പത് വയസ്സ് പ്രായമുള്ള ഇന്ത്യക്കാരനായ അഭിഷേക് സര്‍ന എന്നയാളാണ് ജൂണ്‍ രണ്ടാം തീയതി ഖത്തര്‍ എയര്‍വെയ്‌സ് ക്യൂ.ആര്‍ 0548 വിമാനത്തില്‍ വച്ച് ബോധരഹിതനായത്. പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ മരണപെട്ടതായി കണ്ടെത്തുകയായിരുന്നു. 

മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. മരണപ്പെട്ട യുവാവിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയെന്നും ഇക്കാര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും എംബസി അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.    


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top