News Desk

2021-03-29 02:17:35 pm IST

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദി കിരീടാവകാശി ഇബ്‌നു സല്‍മാനുമായി ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും ഗ്രീന്‍ സൗദി, ഗ്രീന്‍ മിഡില്‍ ഈസ്റ്റ് പദ്ധതികളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തിയത്.

മിഡില്‍ ഈസ്റ്റ് മേഖല കടന്നു പോയികൊണ്ടിരിക്കുന്ന പരിസ്ഥിതി സംബന്ധമായ വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതായും ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top