News Desk

2021-04-06 03:38:29 pm IST
ദോഹ: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനുമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ടെലിഫോണില്‍ ചര്‍ച്ച നടത്തി. നിരവധി പ്രാദേശിക രാജ്യാന്തര വിഷയങ്ങളെ കുറിച്ച് ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ചകള്‍ നടത്തി.

ഭാവിയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്ത ഇരുനേതാക്കളും ഇതുമായി ബന്ധപ്പെട്ട മാര്‍ഗങ്ങളെ കുറിച്ചും ടെലിഫോണ്‍ ചര്‍ച്ച നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top