News Desk

2021-02-18 06:24:19 pm IST
ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ലെബനന്‍ ആക്ടിങ് പ്രധാനമന്ത്രി സാദ് ഹരീരിയുമായി ദോഹയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. രണ്ടു ദിവസത്തെ ഹ്രസ്വ സന്ദര്‍നത്തിനായാണ് അല്‍ ഹരീരി കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്. 

ലബനനിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിവിശേഷങ്ങളെ കുറിച്ച് അല്‍ ഹരീരി അമീറിന് വിശദീകരണം നല്‍കി. ലെബനനില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണ് ഖത്തര്‍ പിന്തുണക്കുന്ന ആശയമെന്ന് അമീര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ലെബനനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ കുറിച്ച് ഖത്തര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ പ്രസ്താവന നടത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top