News Desk

2021-05-03 04:45:45 pm IST
ദോഹ: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമനു പ്രത്യേക സന്ദേശമയച്ചതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ജോര്‍ദാനിലെ രാഷ്ട്രീയ അസ്ഥിരതകള്‍ക്ക് വിരാമമിട്ടു കൊണ്ട് രാഷ്ട്രം പൂര്‍വ സ്ഥിതിയിലായതോടെയാണ് അമീറിന്റെ പ്രത്യേക സന്ദേശം ജോര്‍ദാന്‍ രാജാവിന് ലഭിച്ചത്. 

ജോര്‍ദാനിലെ ഖത്തര്‍ സ്ഥാനപതി ഷെയ്ഖ് സൗദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍താനി അമ്മാനില്‍  നേരിട്ടെത്തിയാണ് അബ്ദുല്ല രാജാവിന് സന്ദേശം കൈമാറിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top