News Desk

2021-05-24 10:51:08 pm IST
ദോഹ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു കൊണ്ട് റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന രാജ്യാന്തര സാമ്പത്തിക ഫോറത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുക്കും. 

ജൂണ്‍ രണ്ടു മുതല്‍ ജൂണ്‍ അഞ്ചു വരെയാണ് സാമ്പത്തിക ഫോറം അരങ്ങേറുന്നത്. ഇത്തവണത്തെ പ്രത്യേക ക്ഷണിതാവ് എന്ന നിലയിലാണ് ഖത്തര്‍ അമീര്‍ സാമ്പത്തിക ഫോറത്തില്‍ സാന്നിധ്യമറിയിക്കുന്നത്. 

ജൂണ്‍ നാലിന് നടക്കുന്ന സമ്മേളനത്തിന്റെ പ്രത്യേക സെഷനില്‍ അമീര്‍ പ്രസംഗിക്കുന്നുണ്ട്. ഖത്തറില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്ര സംഘവും അമീറിനെ സമ്മേളനത്തില്‍ അനുഗമിക്കും. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top