News Desk

2021-03-31 11:15:04 pm IST
ദോഹ: ഖത്തര്‍ ദേശീയ സുരക്ഷാ കേന്ദ്രത്തില്‍ ഇന്ന് രാവിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശനം നടത്തി. ഫിഫ ലോകകപ്പ് 2022 മായി ബന്ധപെട്ടു ഖത്തറില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ അമീറിനെ ബോധ്യപ്പെടുത്തി. 

അമേരിക്ക, തുര്‍ക്കി, ഫ്രാന്‍സ്, ഇറ്റലി, ഉത്തര അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സുരക്ഷാ കൂട്ടായമയായ നാറ്റോ എന്നിവരുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഖത്തര്‍ ദേശീയ സുരക്ഷാ ഷീല്‍ഡ് കാമ്പില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

രാവിലെ സുരക്ഷാ കേന്ദ്രത്തിലെത്തിയ അമീര്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയും അമീറിനെ അനുഗമിച്ചു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top