News Desk

2021-03-01 03:51:16 pm IST
ദോഹ: ഇന്ന് നടക്കുന്ന ശാസ്ത്രീയ മികവിനുള്ള രാജ്യാന്തര പുരസ്‌കാര ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുക്കും. പുരസ്‌കാര ചടങ്ങിന്റെ പതിനാലാമത് പതിപ്പാണ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ അരങ്ങേറുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതോടൊപ്പം 'ദോഹ ഇസ്ലാമിക ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനം' എന്ന പേരില്‍ ആരംഭിക്കുന്ന രാജ്യാന്തര കാമ്പയിനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് അധ്യക്ഷദ വഹിക്കും. 'ഞങ്ങളുടെ സംസ്‌കാരം പ്രകാശമാണ്' എന്നതാണ് ഇത്തവണത്തെ കാമ്പയിന്റെ ആപ്തവാക്യം. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തോടൊപ്പം രാജ്യത്തെ പ്രമുഖ കമ്പനികളും ബ്രാന്‍ഡുകളും പരിപാടിയുടെ സ്‌പോണ്‍സര്‍ ഷിപ്പ് നിര്‍വഹിക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top