News Desk

2021-05-09 01:02:59 pm IST
സലാല: കോഴിക്കോട് പെരുമണ്ണ സ്വദേശി ഹിജാസ് സലാലയില്‍ കുഴഞ്ഞു വീണ് മരിച്ചു. ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്ന വഴിയാണ് കുഴഞ്ഞു വീണത്. ഉടന്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

മെയ് 15-ന് നാട്ടില്‍ പോകാനിരിക്കെയാണു മരണം. എം.ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിലെ അല്‍ അംരി റെഡിമെയ്ഡ് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ഒമാനിലുണ്ട്. രണ്ടു ദിവസം മുന്‍പ് ഹിജാസിന്റെ അമ്മ മരിച്ചിരുന്നു.

ഭാര്യ: ജുമൈലത്ത്. മക്കള്‍: ഷിഹാബുദ്ദീന്‍, ഫാത്തിമ ഷെമീല, ജലാലുദ്ദീന്‍. ഖബറടക്കം സലാലയില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top