News Desk

2022-01-25 07:40:02 pm IST
മസ്‌കത്ത്: മസ്‌കത്തില്‍ പ്രാവസി മലയാളി മരണപ്പെട്ടു. പുന്നപ്ര തെക്ക് മൂന്നാം വാര്‍ഡ് പുത്തന്‍ വെളി വീട്ടില്‍ ശ്യാംലാല്‍ പങ്കജാക്ഷന്‍ (42) ആണ് മരിച്ചത്. ഇന്നലെ  പുലര്‍ച്ചെ തനിക്ക് ശാരീരിക അസ്വസ്ഥതയുള്ളതായി ശ്യാം നാട്ടിലുള്ള ഭാര്യയെ ഫോണിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ മസ്‌കത്തില്‍ തന്നെയുള്ള ശ്യാമിന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് ഫ്‌ളാറ്റിലെത്തിയ സുഹൃത്തുക്കള്‍ അബോധാവസ്ഥയില്‍ കണ്ട ശ്യാമിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  ഒമാനില്‍ നിര്‍മ്മാണ കരാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പിതാവ് - പരേതനായ പങ്കജാക്ഷന്‍. മാതാവ് - രേണുക. ഭാര്യ - സൗമ്യ. മക്കള്‍ - ലക്ഷ്മിപ്രിയ, ലക്ഷ്മി പാര്‍വ്വതി, ലക്ഷ്മി പൂര്‍ണ്ണിമ. സംസ്‌കാരം പിന്നീട് പുന്നപ്രയിലെ വീട്ടുവളപ്പില്‍ നടക്കും.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top