റിയാദ്: മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരണപ്പെട്ടു. പൊന്നാനി തെക്കേപ്പുറം സ്വദേശി മൂസാമാക്കാനകത്ത് ഹമീദ് (52) ആണ് ശ്വാസതടസ്സം മൂലം മരണപ്പെട്ടത്. റിയാദ് അല്‍ ഖറാവി കമ്പനിയില്‍ ഒലയ ബ്രാഞ്ച് കാഷ്യറായി ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച നാട്ടില്പോകാന് ഇരിക്കയാണ് മരണം. 28 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. പിതാവ്: പരേതനായ കുഞ്ഞന്‍ ബാവ. മാതാവ്: ബീവി. ഭാര്യ: ഖൈറുനിസ്സ. മക്കള്‍: നയീം, നയീത, നസീ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ റിയാദ് കെ.എം.സി.സി നടത്തുന്നുണ്ട്.
ഫോട്ടോ കടപ്പാട്: മാധ്യമം
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക