News Desk

2021-02-22 02:11:04 pm IST

ഓച്ചിറ: സമൂഹ മാധ്യമത്തില്‍വന്ന പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് കായംകുളം ഓച്ചിറയിലെ ലോഡ്ജിലെത്തിയ പ്രവാസി യുവാവിന്റെ മൂന്നു പവന്‍ മാലയും ഐഫോണും 400 രൂപയും കവര്‍ന്നെന്ന് പരാതി.

മാവേലിക്കര സ്വദേശി വിഷ്ണുവാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തിനു പിന്നില്‍ കന്യാകുമാരി സ്വദേശികളായ യുവതിയും യുവാവുമാണെന്ന് പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്. 

മൂന്നുമാസം മുമ്പ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ താന്‍ നവമാധ്യമത്തില്‍വന്ന പരസ്യം കണ്ട് കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ ഓച്ചിറയിലെ ലോഡ്ജിലെത്തിയെന്നും യുവതി ലഹരി കലര്‍ത്തിയ പാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായെന്നുമാണ് ഇയാളുടെ പരാതിയിലുള്ളത്. 

അതേസമയം, സമീപത്തെ നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കവര്‍ച്ച സംഘത്തിന്റെ  ദൃശ്യം ഇതില്‍ പതിഞ്ഞിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top