News Desk

2021-04-13 03:53:06 pm IST

തൃശൂര്‍: ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പുന്നൂക്കാവ് ശാന്തി നഴ്‌സിങ് ഹോമിന് സമീപം അബൂബക്കറിന്റെ മകന്‍ ഷബീറാണ് (32) മരിച്ചത്. 

തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിലെ കുളിമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് ഷബീര്‍ നാട്ടിലെത്തിയത്. വടക്കേകാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഷംന. മകള്‍: അലീഷ.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top