News Desk

2021-03-09 08:49:45 pm IST

റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ ശമ്പളം നല്‍കാത്തതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ പ്രവാസി തൊഴിലാളി സൗദിയില്‍ കേസ് നടത്തി അനുകൂല വിധി നേടി നാട്ടിലേക്ക് മടങ്ങി. ഡല്‍ഹി സ്വദേശിയായ സുനില്‍ കുമാറാണ് ലേബര്‍ കോടതിയില്‍ നല്‍കിയ കേസ് വിജയിച്ചു നാട്ടിലെത്തിയത്. 

നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സുനില്‍ നാടണഞ്ഞത്. കഴിഞ്ഞ നാലു വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ, ഷുകൈഖില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന സുനില്‍ കുമാര്‍. 

നാല് മാസങ്ങളോളം തുടര്‍ച്ചയായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സുനില്‍ കുമാര്‍ സ്‌പോണ്‍സറോട് ശമ്പളം ചോദിക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് സ്‌പോണ്‍സര്‍ സുനില്‍ കുമാറിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് സുനില്‍ നവയുഗം സാംസ്‌ക്കാരികവേദിയെ ബന്ധപ്പെടുകയായിരുന്നു. സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ സുനില്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ കേസ് നല്‍കി. ഒടുവില്‍ കോടതിയുടെ മധ്യസ്ഥതയില്‍ ശമ്പളവും ആനുകൂല്യങ്ങളും സ്‌പോണ്‍സര്‍ നല്‍കുകയാണുണ്ടായത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top