ലഖ്നൗ: പ്രണയ ബന്ധത്തെ എതിര്‍ത്ത് വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം നടന്നത്. കാമുകന്റെ സഹായത്തോടെയാണ് യുവതി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയത്.
യുവതിയും കാമുകനും തമ്മിലുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തത് യുവതിയെ കുപിതയാക്കി. ഇതോടെ വരനെ വധിക്കാന്‍ ആലോചനയിടുകയായിരുന്നു.
താനുമായി വിവാഹം ഉറപ്പിച്ച യുവാവിനെ കൊലപ്പെടുത്താന്‍ യുവതി കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. 26കാരനായ ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്.
ഇയാളുമായി വിവാഹം ഉറപ്പിക്കപ്പെട്ട ഷെയ്മ എന്ന യുവതി കാമുകനായ അലിയുമായി ചേര്‍ന്ന് ഷഹാബുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നു.
അലിയുമായി ഷെയ്മ പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍, അലിയുമായുള്ള വിവാഹത്തിന് ഷെയ്മയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന്, ഷെയ്മയുടെ ഇഷ്ടമോ താല്പര്യമോ പരിഗണിക്കാതെ ഷഹാബുദ്ദീനുമായുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു.
ഇതേതുടര്‍ന്ന് മാര്‍ച്ച് 11ന് ഷഹാബുദ്ദീനെ വധിക്കാന്‍ ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നു. അന്നേദിവസം ഷെയ്മയുടെ ജന്മദിനാഘോഷ പരിപാടി നടന്നിരുന്നു.
ഇതില്‍ പങ്കെടുക്കാനായെത്തിയ ഷഹാബുദ്ദീനെ പിന്നീട് ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് അന്വേഷണം ഷെയ്മയിലേക്ക് നീളുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.
ഷെയ്മയുടെ നിര്‍ദേശ പ്രകാരം അലി ഷഹാബുദ്ദീനെ കൊലപ്പെടുത്തുക ആയിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് അലി ഷഹാബുദ്ദീനെ കൊലപ്പെടുത്തിയത്.
ആദ്യം കത്തി കൊണ്ട് ഷഹാബുദ്ദീനെ കുത്തി വീഴ്ത്തുകയായിരുന്നു. അതിനു ശേഷം പട്ടികളെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന ചങ്ങല കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക