News Desk

2021-05-30 04:48:50 pm IST
ദോഹ: ഖത്തറില്‍ നടക്കുന്ന ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് മത്സരത്തിന് ഫിഫ ലോകകപ്പ് സുരക്ഷാ ടീമിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം നടന്ന അല്‍ സദ്ദ് ക്ലബ്ബിലെ മത്സരങ്ങള്‍ക്കായി ഫിഫ ലോകകപ്പിന്റെ പ്രത്യേക പട്രോളിംഗ് സംവിധാനം പ്രവര്‍ത്തിച്ചുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഫിഫ സുരക്ഷാ ടീമിനുള്ള പ്രത്യേക പരിശീലനം എന്ന നിലയ്ക്ക് കൂടിയാണ് സുപ്രീംകമ്മറ്റിയുടെ ഈ തീരുമാനം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി സുരക്ഷാ വിഭാഗം പരമാവധി അനുഭവ സമ്പത്ത് കൈവരിക്കുക എന്നതാണ് സുപ്രീംകമ്മറ്റി ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. 

അല്‍ സദ്ദില്‍ ഈജിപ്ഷ്യന്‍ ടീം അല്‍ അഹ്ലിയും മൊറോക്കന്‍ ടീം അല്‍ നഹ്ലയും തമ്മിലായിരുന്നു മത്സരം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി പരമാവധി സുരക്ഷയാണ് ആഫ്രിക്കന്‍ സൂപ്പര്‍ കപ്പിനായി ഒരുക്കിയിട്ടുള്ളത് എന്ന് അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top