Sports Desk

2021-07-09 08:10:33 pm IST

ദോഹ: 2022 ലോക കപ്പ് ഫുട്ബാള്‍ വിജയികള്‍ക്ക് സമ്മാനിക്കുന്ന ലോക കപ്പ് ഫിഫ ട്രോഫി കഴിഞ്ഞ ദിവസം ഖത്തറിലെത്തി. ഖത്തര്‍ ലോക കപ്പിലേക്ക് ഇനി വെറും 500 നാള്‍ കൂടി ബാക്കിയിരിക്കെ കഴിഞ്ഞ ദിവസം ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മറ്റി നടത്തിയ പ്രത്യേക പരിപാടിയിലാണ് ട്രോഫി
പ്രദര്‍ശിപ്പിച്ചത്. 

അടുത്ത വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോക കപ്പ് അരങ്ങേറുന്നത്. ഇതിനായി പുതിയ എട്ടോളം സ്റ്റേഡിയങ്ങളാണ് ഖത്തറില്‍ പണിപൂര്‍ത്തിയാവുന്നത്. ലോക കപ്പുമായി ബന്ധപ്പെട്ട 95 ശതമാനം നിര്‍മാണ  പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മറ്റി
അധികൃതര്‍ അറിയിച്ചിരുന്നതാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top