Entertainment Desk

2021-05-14 07:00:55 pm IST

ദോഹ: പാര്‍വതി പ്രൊഡക്ഷന്‍സ് & ലിമ്മാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖത്തര്‍ പ്രവാസി സുരേന്ദ്രന്‍ വാഴക്കാടും ലിമ്മി ആന്റോ കെ, മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ മാത്യു മാമ്പ്രയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വ ചിത്രമായ ദി സൗണ്ട് ഓഫ് ഏജ് നാളെ നീ സ്ട്രീം, റൂട്ട് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും.

നടന്‍ ജയസൂര്യ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് സൗണ്ട് ഓഫ് ഏജിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അറിയിച്ചത്. നവാഗതനായ ജിജോ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മുത്തുമണി സോമസുന്ദരന്‍, കൈനകിരി തങ്കരാജ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജിന്‍സ് ഭാസ്‌കര്‍, റോഷ്ന ആന്‍ റോയ്, പ്രണവ് ഏക, സ്വാതി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന്.

ചിത്രത്തിന്റെ ഛായാഗ്രഹണം നവീന്‍ ശ്രീറാം, സംഗീതം ബിജിബാല്‍, എഡിറ്റിംഗ് പ്രേംസായ്, സൗണ്ട് ഡിസൈന്‍ ഷെഫിന്‍ മായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹോചിമിന്‍ കെ.സി, കലാസംവിധാനം ശ്രീകുമാര്‍ ആലപ്പുഴ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷാജന്‍ എസ് കല്ലായി, കളറിസ്റ്റ് ലിജു പ്രഭാകര്‍, പരസ്യകല ആര്‍ട്ടോ കോര്‍പ്പ്സ് എന്നിവരാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top