Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ഗൾഫ് പ്രതിസന്ധിയെ തുടർന്ന് കുവൈത്തും സൗദിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിക്കുന്നുവെന്ന് ദി ഫിനാൻഷ്യൽ ടൈമ്സ് റിപ്പോർട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ സൗദി കിരീടാവകാശി ഏതാനും മണിക്കൂറുകൾക്കു മുമ്ബ് മാത്രം കുവൈത് സന്ദർശനം ഒഴിവാക്കിയത്.

2015 മുതൽക്ക് തന്നെ ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബാന്ധവത്തിൽ വിള്ളൽ വീണിട്ടുണ്ട്. പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതികളുമായി ബന്ധപെട്ടു ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ വളരെക്കാലമായി തന്നെ അഭിപ്രായ വ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ട്.

അമേരിക്കയുടെ അടുത്ത അനുയായികളായാണ് ഇരു കൂട്ടരുമെങ്കിലും ഇറാൻ, ഇറാക്ക് എന്നീ രാഷ്ട്രങ്ങളോടുള്ള കുവൈത്തിന്റെ അനുഭാവ സമീപനവും സൗദിക്ക് കുവൈത്തിനെതിരെയുള്ള  അവരസ്യത്തിനു വഴിയൊരുക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Top