2019-10-09 10:18:42am IST

ഇറാനുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ സൗദി താല്പര്യം അറിയിച്ചെന്ന് ഇറാൻ വിദേശ കാര്യാ മന്ത്രി മുഹമ്മദ് ജവാദ് അൽ ളരീഫ് അഭിപ്രായപ്പെട്ടു. പക്ഷെ ഒരു നിബന്ധനയുടെ പുറത്തു മാത്രമേ ഇറാനുമായി സൗദിക്ക് സംസാരിക്കാനാവു എന്നും യെമനിലെ നരനായാട്ട് അവസാനിപ്പിക്കുക എന്നതാണ് സൗദിക്ക് മുന്നിൽ ഇറാൻ വക്കുന്ന നിർദേശമെന്നും അദ്ദേഹം ടെഹ്റാനിൽ പറഞ്ഞു.

അറബ് മേഖലയിലെ പ്രബല ശക്തികൾ എന്ന നിലയിൽ ഇറാനും ടെഹ്‌റാനും തമ്മിൽ ബാന്ധവമുണ്ടാവുന്നത് മേഖലയിലെ സുസ്ഥിരതക്ക് കാരണമാവും. എന്നാൽ ഇക്കാര്യത്തിൽ നിബന്ധനകളില്ലാത്ത ചർച്ചകൾ എന്ന ആശയം ശരിയല്ലെന്നും ഇറാൻ വിദേശ കാര്യാ മന്ത്രി അൽ ജാവേദ് ചൂണ്ടിക്കാട്ടി. 


Top